വന്യമൃഗങ്ങള്‍ റോഡ് തടയുന്ന കാട്ടിലൂടെ യുള്ള യാത്ര
വന്യമൃഗങ്ങൾ വഴിതടയുന്ന 138 വർഷം പഴക്കമുള്ള കാടിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ലാവിൽ താമസിക്കാം കടല്‍ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും... കോടമഞ്ഞും. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ ചെറിയ മഴയുള്ള സമയത്ത് നമ്മൾ കാടുകളിലേക്ക് യാത്ര ചെയ്യണം. അങ്ങനെയാണ് വീണ്ടും മറ്റൊരു കിടിലൻ സ്ഥലത്തേക്ക് യാത്ര പോകുവാൻ തീരുമാനിച്ചത്. അതിരാവിലെ ഞാനും, അനിലും, സന്തോഷും മൂവാറ്റുപുഴയിൽ നിന്ന് യാത്ര തിരിച്ച് പെരുമ്പാവൂരിൽ നിന്നും സുധീഷിനെയും കൂട്ടി ആനമല കടുവാ സങ്കേതത്തിലേക്ക് യാത്രതിരിച്ചു. അങ്ങനെ അങ്കമാലിയും തൃശ്ശൂരും കടന്ന്, വെടിക്കെട്ടുകളുടെ നാടായ നെന്മാറയും കടന്ന്, ഇന്ത്യയിലെ ഏറ്റവും നല്ല ഗ്രാമമായ കൊല്ലംകോട് താണ്ടി, കാമ്പ്രത്ത് ചള്ളയിൽ നിന്നും വലത്തുതിരിഞ്ഞ് മുതലമട വഴി വേട്ടക്കാരൻ പുത്തൂരിൽ എത്തി, അവിടെ നിന്നും മുതലമട വഴി ആനമല കടുവാ സങ്കേതത്തിന്റെ ചെക്ക് പോസ്റ്റിൽ എത്തി. ചെക്ക് പോസ്റ്റിൽ ആളൊന്നിന് 30 രൂപയും കാറിന് 50 രൂപയും ഫീസ് അടച്ച് കാടിനുള്ളിലേക്ക് പ്രവേശിച്ചു. ചെക്ക് പോസ്റ്റിൽ നിന്നും ടോപ് സ്ലിപ്പ് വരെ 12 കിലോമീറ്റർ ആണുള്ളത്. ചു...